Site icon Janayugom Online

‘അഞ്ചാം ദിവസം പൊക്കി, പ്രതികള്‍ മിടുക്കരായാല്‍ നമ്മളും അങ്ങനെയാകേണ്ടേ? ഫേസ്ബുക്ക് പോസ്റ്റുമായി പൊലീസ്

കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നു പ്രതികളെയും പിടികൂടിയതിന് പിന്നാലെ ഫെയ്‌സ്ബുക് പോസ്റ്റുമായി കേരളാ പൊലീസ്. അഞ്ചാം ദിവസം പ്രതികളെ പൊക്കി, പ്രതികള്‍ മിടുക്കരാകുമ്പോള്‍ നമ്മളും മിടുക്കരാകേണ്ടേ’ എന്ന കുറിപ്പോടെയാണ് പൊലീസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ എല്ലാ തെളിവുകളും ശേഖരിച്ച് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഒപ്പം നിന്ന എല്ലാ നാട്ടുകാര്‍ക്കും നന്ദിയറിക്കുന്നുവെന്നും കേരള പോലീസ് മീഡിയ സെന്റര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെയാണ് തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പൊലീസ് പിടികൂടിയത്. അഞ്ചാംദിവസം പ്രതികളെ പിടികൂടിയത് വന്‍ നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു. പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതേസമയം പിടികൂടിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ഡിസംബര്‍ 15 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പദ്മകുമാറിനെ കൊട്ടാരക്കര സബ്‌ജെയിലിലും ആനിത അനുപമ എന്നിവരെ തിരുവനന്തപുരം ആട്ടകുളങ്ങര വനിതാ ജയിലിലേക്കും മാറ്റും. കേസില്‍ പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കൂടാതെ തട്ടിക്കൊണ്ട് പോകലിനും കേസെടുത്തു.

 

Eng­lish Sum­ma­ry: kol­lam child miss­ing case ; ker­ala police shared face­book post
You may also like this video

Exit mobile version