കൊല്ലം കടയ്ക്കലില്‍ സൈനികനെ ചാപ്പകുത്തിയെന്ന ആരോപണം വ്യാജം. ചാണപ്പാറ സ്വദേശിയായ സൈനികനാണ് പ്രശസ്തിക്ക് വേണ്ടി വ്യാജപരാതി നല്‍കിയത്. സംഭവത്തില്‍ സൈനികൻ ഷൈൻകുമാറിനെയും സുഹൃത്ത് ജോജിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രശസ്തനാകാനുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് ഷൈന്‍ വ്യാജപരാതി നല്‍കിയതെന്ന് സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തി. ടീഷര്‍ട്ട് തന്നെക്കൊണ്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും എന്നാല്‍ മര്‍ദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ചെയ്തില്ലെന്നും ജോഷി പറഞ്ഞു.
മുക്കടയില്‍ നിന്ന് ചാണപ്പാറയിലേക്കുള്ള വഴിയില്‍ വച്ച് ഞായറാഴ്ച രാത്രി 11 മണിയോടെ തന്നെ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് സൈനികന്‍ മൊഴി നല്‍കിയത്. മര്‍ദിച്ച ശേഷം നിരോധിത സംഘടനയുടെ ചുരുക്കെഴുത്തായ പിഎഫ്ഐ എന്ന് എഴുതിയെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. അബോധാവസ്ഥയില്‍ ഒരാള്‍ റബര്‍തോട്ടത്തില്‍ കിടക്കുന്നുവെന്ന് പറഞ്ഞാണ് തന്നെ തോട്ടത്തില്‍ എത്തിച്ചതെന്നും തുടര്‍ന്ന് കൈകള്‍ ബന്ധിച്ച ശേഷം മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.
English Summary: kollam kadakkal army jawan pfi painting complaint is fake says police
You may also like this video