Site icon Janayugom Online

മോയിൻകുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന് ആർടിസ്റ്റ് നാരായൺ കടവത്തിന്റെ വർണ ചിത്രം

ആർടിസ്റ്റ് നാരായൺ കടവത്തിന്റെ മോയിൻകുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന്റെ ചിത്രാവിഷ്കാരം

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്കാരിക മ്യൂസിയത്തിൽ മോയിൻകുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന്റെ ചിത്രാവിഷ്കാരവും. കാസർഗോഡ് ജില്ലയിലെ രാവണേശ്വരത്തുനിന്നുമെത്തിയ ആർടിസ്റ്റ് നാരായൺ കടവത്താണ് ചിത്രം ആവിഷ്ക്കരിച്ചത്. മോയിൻകുട്ടി വൈദ്യരുടെ ഹുസ്നുൽ ജമാൽ ബദ്റുൽ മുനീർ എന്ന കാവ്യത്തിന്റെ ചിത്രാവിഷ്ക്കാരമാണ് നാരായൺ കടവത്ത് അവതരിപ്പിച്ചിട്ടുള്ളത്. മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കാഴ്ചക്കാരെ ആകർഷിക്കുന്ന വിധത്തിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. മഹാകവി മോയിൻകുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന് ചിത്രാവിഷ്ക്കാരം നടത്താനായതിന്റെ സന്തോഷത്തിലാണ് അമ്പത്കാരനും പ്രവാസിയുമായ നാരായൺ കടവത്ത്. സ്ത്രീസമത്വത്തിനായി സാംസ്കാരിക മുന്നേറ്റം എന്ന പേരിൽ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സമം പരിപാടികളുടെ ഭാഗമായുള്ള വനിതകൾക്കുള്ള പാട്ടെഴുത്ത് ശില്പശാല നാളെ തുടങ്ങും. പ്രൊഫ. സുജ സൂസൻജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഡോ. രാജേന്ദ്രൻ എടത്തുംകര ക്ലാസെടുക്കും. ഡിസംബർ 18 വരെയുള്ള ഒൻപത് ശനിയാഴ്ചകളിൽ മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയാണ് ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നത്. തുടർന്നുള്ള ശനിയാഴ്ചകളിൽ ഡോ. അബ്ദുല്ലത്തീഫ്, പ്രൊഫ. വി കെ സുബൈദ, പ്രൊഫ. കെ എം ഭരതൻ, ഡോ. സി സൈയ്തലവി, ഡോ. സമീറ ഹനീഫ്, പക്കർ പന്നൂര്, കെ വി അബൂട്ടി, ഫൈസൽ എളേറ്റിൽ എന്നിവർ ക്ലാസെടുക്കും.

Exit mobile version