Site iconSite icon Janayugom Online

കൂടത്തായി കൂട്ടക്കൊലക്കേസ്; ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് 2021ൽ നൽകിയ വിവാഹമോചന ഹരജിയാണ് കോഴിക്കോട് കുടുംബകോടതി അനുവദിച്ചത്. തന്റെ ആദ്യ ഭാര്യയടക്കം നിരവധി പേരെ കൊലപ്പെടുത്തിയ ജോളി ഇനിയും ആക്രമണത്തിന് മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു കോടതിയെ സമീപിച്ചത്. പലതവണ കേസ് പരിഗണിച്ചിട്ടും എതിർഭാഗം ഹാജരാകാത്തതിനാൽ തിങ്കളാഴ്ച ഹരജി തീർപ്പാക്കുകയായിരുന്നു.

Exit mobile version