Site iconSite icon Janayugom Online

കൂത്താട്ടുകുളത്ത് കാലുമാറ്റ ശ്രമം പരാജയപ്പെട്ടു: മുഖ്യമന്ത്രി

കൂത്താട്ടുകുളം ന​ഗരസഭയിൽ യുഡിഎഫ് കാലുമാറ്റ ശ്രമം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

കൗൺസിലർ കല രാജു നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. കലക്കെതിരെ നൽകിയ പരാതിയും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ​ഗൗരവമായി കാണുമെന്നും നിലവിൽ ക്രമസമാധാന വിഷയങ്ങൾ ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Exit mobile version