കൂട്ടാർ പാലത്തിന്റെ കൈവരികൾ തകർന്നതോടെ അപകടങ്ങൾ നിതു സംഭവമാകുന്നു. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന കൂട്ടാർ പാലത്തിന്റെ സൈഡ് കൈവരികളാണ് തകർന്നിരിക്കുന്നത്.
ആലപ്പുഴ മധുര അന്തർ സംസ്ഥാന പാതയും കമ്പംമെട്ട് വണ്ണപ്പുറം സംസ്ഥാന പാതയും ഇതു വഴിയാണ് കടന്നു പോകുന്നത്. സംസ്ഥാന പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടാർ പാലം പൊളിക്കുവാൻ സർക്കാർ തീരുമാനമെടുത്തുവെങ്കിലും പ്രളയത്തെ തുടർന്ന് നടപടി മാറ്റുകയായിരുന്നു.
2020ൽ നിയോജകമണ്ഡലം 34 പാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്തി പെയിന്റ് അടിക്കുന്നതിനും സമീപത്തിലെ കാടുകൾ വെട്ടിത്തെളിക്കുന്നതിനായി 11 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിൻപ്രകാരം കുട്ടാർ പാലത്തിന്റെ അടിഭാഗം പ്ലാസ്റ്ററിംഗ് നടത്തുകയും കൈവരികൾ നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ പാലത്തിന് വീതി കുറവും പ്രവേശിക്കുന്ന ഭാഗം വൻ വളവും ഇതുവഴി കടന്ന് പോകുന്ന പല വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നതായി നാട്ടുകാർ പറയുന്നു.
തമിഴ് നാട്ടിൽ നിന്നും പച്ചക്കറി അടക്കമുള്ള സാധനങ്ങളുമായി വലിയ ഭാരമേറിയ ലോറികൾ ഇതുവഴി കടന്ന് പോകുമ്പോഴാണ് കൈവരികൾ തകരാറാക്കുന്നത്. പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കുകയും അപകടാവസ്ഥ ഒഴിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു. വരുന്ന ബഡ്ജറ്റിൽ കൂട്ടാർ പാലത്തിനും ശാന്തൻപാറ ചെന്നക്കാട പാലത്തിന്റെ നിർമ്മാണത്തിന് ഫണ്ട് വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ നിവാസികൾ.
english summary; Koottar bridge in danger
you may also like this video;