Site iconSite icon Janayugom Online

കൊറിയൻ നടി യൂ ജൂ ഇൻ ആത്മഹത്യ ചെയ്ത നിലയില്‍

ദക്ഷിണ കൊറിയന്‍ നടി യൂ ജൂ ഇന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 29 വയസായിരുന്നു. നടിയുടെ സഹോദരനാണ് മരണ വിവരം പുറത്ത് വിട്ടത്. ആത്മഹത്യ കുറിപ്പിന്റെ ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

വിഷാദമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കുറിപ്പില്‍ സൂചിപ്പിക്കുന്നു. കൊറിയന്‍ സീരീസുകളായ ബിഗ് ഫോറസ്റ്റ്, ജോസണ്‍ സര്‍വൈവല്‍ പിരിഡ് തുടങ്ങിയവയിലൂടെയാണ് യൂ ജൂ ഇന്‍ ശ്രദ്ധനേടിയത്.

Eng­lish Sum­ma­ry: koren actress Yoo Ju Eun died by suicide
You may also like this video

Exit mobile version