Site iconSite icon Janayugom Online

സ്റ്റേഷനിലിട്ട് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം: കോതമംഗലം എസ്‌ഐക്ക് സസ്പന്‍ഷൻ

കോതമംഗലത്ത് സ്റ്റേഷനില്‍വച്ച് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കോതമംഗലം എസ്ഐക്ക് സസ്പന്‍ഷന്‍. എസ്ഐ മാഹിനെതിരെയാണ് നടപടി. മാര്‍ ബസേലിയോസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി റോഷന്‍ റെന്നിക്കാണ് മര്‍ദനമേറ്റത്.

വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. കൂട്ടുകാരനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു റോഷന് മര്‍ദനമേറ്റത്. റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും ശക്തമായി മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി കോതമംഗലം എസ്എച്ച്ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എസ്എഫ്ഐ നേതാവല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. തുടര്‍ന്ന് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി.

Eng­lish Sum­ma­ry: Kothaman­galam SI suspended
You may also like this video

YouTube video player
Exit mobile version