Site iconSite icon Janayugom Online

കോട്ടയ്ക്കൽ പൂരത്തില്‍ ആറാടി കുരുന്നുകൾ

നഗരസഭയിലെ 38 അങ്കണവാടിയിലെ പ്രീ സ്കൂൾ കുട്ടികളും അമ്മമാരും അങ്കണവാടി പ്രവർത്തകരും പ്രീ- സ്കൂൾ പാഠ്യ പദ്ധതിയുടെ ഭാഗമായി ഉത്സവങ്ങൾ എന്ന തീമിനെ ആസ്പദമാക്കി കോട്ടക്കൽ പൂരം കാണാൻ കുരുന്നുകള്‍ കൈലാസ മന്ദിരത്തിലെത്തിയത് ഏറെ കൗതുകമായി. കൈലാസ മന്ദിരത്തിൽ കുട്ടികളെ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി മാധവൻ കുട്ടി വാര്യർ കുട്ടികളെ സ്വീകരിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. നമ്മുടെ നാടിന്റെ ഉത്സവം കാണാൻ ആദ്യമായാണ് എല്ലാ അങ്കണവാടികളിലെയും കുട്ടികൾ ഒന്നിച്ച് വരുന്നതെന്നും കുട്ടികളുടെ വിവിധ ശേഷികൾ വികസിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ആര്യവൈദ്യശാല മെറ്റീരിയൽ സീനിയർ മാനേജർ ഷൈലജ മാധവൻ കുട്ടി അധ്യക്ഷരയായി ഐസിഡിഎസ് സൂപ്പർവൈസർ ടി വി മുംതാസ് ഉത്സവങ്ങൾ എന്ന തീമിനെ കുറിച്ച് വിശദീകരിച്ചു. പിആർഒഎം പി രാമകൃഷ്ണൻ, കെ കൃഷ്ണ, പി വനജ, കെ ഗിരിജ, ടി പി ഷീജ, കെ കെ റൈഹാനത്ത്, കെ കൃഷ്ണകുമാരി, കെ രാജശ്രീ, വി ശ്യാമളവല്ലി, എം വിജയ, കെ രമണി, എന്നിവർ നേതൃത്വം നൽകി. വിശ്വംഭര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാക്യാർകുത്ത്, ആന എഴുന്നള്ളിപ്പ്, മേളം, കഥകളി വേഷം, മുത്തുകുട, ചെണ്ട, കുഴൽ, ആലവട്ടം എന്നിവ കുട്ടികൾക്ക് നേരിട്ട് കാണാനും പരിചയപ്പെടാനും അവസരമൊരുക്കി. പായസമടക്കമുള്ള മധുരങ്ങള്‍ നുണഞ് നിറചിരിയോടെയായിരുന്നു പൂരാങ്കണത്തില്‍ നിന്നും കുരുന്നുകളുടെ മടക്കം.

Exit mobile version