കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തല്‍പര്യം അറിയിച്ച് പി സി തോമസും രംഗത്ത്.കേരള കോണ്‍ഗ്രസ് (ജെ)യുമായി ലയന സമയത്ത് രാജ്യസഭാ സീറ്റ് ധാരണയുണ്ടായിരുന്നതായി തോമസിനൊപ്പമുള്ളവര്‍ പറയുന്നത്. യുഡിഎഫില്‍ കേരളകോണ്‍ഗ്രസ്-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച് ആരംഭിക്കാനിരിക്കെയാണ് പിസി തോമസും സീറ്റിനായി പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്.
കോട്ടയത്ത് ശക്തമായ സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുന്‍ എംപി ഫ്രാന്‍സിസിസ് ജോര്‍ജ്, കെ എം മാണിയുടെമരുമകന്‍ എം പി ജോസഫ്, ജില്ലാ പ്രസിഡന്‍റ് സജിമഞ്ഞക്കടമ്പന്‍ എന്നിവര്‍സ്ഥാനാര്‍ത്ഥി മോഹികളായി രംഗത്തുണ്ട്.ഇപ്പോള്‍ പാര്‍ട്ടി വര്‍ക്കിംങ ചെയര്‍മാന്‍കൂടിയായ പി സി തോമസുംഎത്തിയിരിക്കുന്നത്.പിസി തോമസിന്റെ പരസ്യ പ്രതികരണത്തോടെ കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമായിരിക്കുകകയാമ്.കേരള കോണ്‍ഗ്രസില്‍ നേരത്തെ തന്നെ കോട്ടയം സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
യുഡിഎഫിനോട് കോട്ടയം സീറ്റ് വേണമെന്ന് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് അടക്കമുള്ളവരുടെ പേരുകളാണ് ചര്‍ച്ചയായിരുന്നത്. എന്നാല്‍ ഇത് പിന്നീട് മുന്നുപേരിലേക്കായി എത്തി നില്‍ക്കുകയാണ്. നിലവില്‍ സാധ്യത പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജാണ്. എന്നാല്‍ അപ്രതീക്ഷിതമായി പിസി തോമസ് സ്ഥാനാര്‍ത്ഥിത്വം പരസ്യമായി ചോദിച്ചതോടെ കേരള കോണ്‍ഗ്രസും യുഡിഎഫും ഒരുപോലെ വെട്ടിലായിരിക്കുകയാണ്. ഇക്കാരര്യത്തില്‍ അനുനയം വേണ്ടി വരും.
അതേസമയം ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലത്തിലും സജീവമാണ്. നേരത്തെ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നായിരുന്നു പിസി തോമസ് പരസ്യമായി പ്രതികരിച്ചത്. മോന്‍സ് ജോസഫിന് വേണ്ടിയുള്ള ഒരു വിഭാഗം നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ മോന്‍സിന് അതിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മോന്‍സ് ജോസഫ് അല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കണമെന്നാണ് ആഗ്രഹം. അതേസമയം കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സീറ്റ് ധാരണ ഉണ്ടായാല്‍, ഉടനെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം.കഴിഞ്ഞ തവണ പി സി തോമസ് കോട്ടയത്ത് നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു
English Summary:
Kottayam Lok Sabha seat to Kerala Congress; PC Thomas is also on the scene with a claim
You may also like this video: