Site iconSite icon Janayugom Online

കോട്ടയം നഴ്സിങ് കോളജ് റാ​ഗിങ്: പ്രതികൾക്ക് ജാമ്യം

കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം. മൂന്നാം വർഷ വിദ്യാർഥികളായ മൂന്നിലവ് കീരിപ്ലാക്കൽ സാമുവേൽ(20), വയനാട് പുൽപ്പള്ളി ഞാവലത്ത് വീട്ടിൽ ജീവ(19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജിൽ ജിത്ത്(20), മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ്(22), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് വിവേക്(21) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 

പ്രതികൾ മുൻപ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും, പ്രതികളുടെ പ്രായവും കണക്കിലെടുത്ത് വിചാരണ കോടതിയാണ് ജാമ്യം അനുവതിച്ചത്. അതേസമയം കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയും, കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയും ഹൈക്കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള ഗവ. നഴ്‌സിങ്‌ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ അതിക്രൂരമായ റാഗിങാണ് നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

Exit mobile version