Site iconSite icon Janayugom Online

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന്; സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരം

കോട്ടയം ലോക്‌സഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ യുഡിഎഫില്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്ന് ഉച്ചകഴിഞ്ഞ് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തും. യുഡിഎഫ് നേതൃത്വം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് നടക്കുക. മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്, കെ എം മാണിയുടെ മരുമകന്‍ എം ബി ജോസഫ്, പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി സി തോമസ് എന്നിവരാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍.

മുന്‍ ചീഫ് സെക്രട്ടറിയായ എം ബി ജോസഫിന് സീറ്റ് നല്‍കാനാണ് പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരുടെ നീക്കം. ഇവരുടെ തീരുമാനമാണ് സ്വാഭാവികമായി പാര്‍ട്ടിയില്‍ നടപ്പിലാകുക. എന്നാല്‍ ജോസഫിന് സീറ്റ് നല്‍കിയാല്‍ അത് പേയ‌്മെന്റ് സീറ്റ് എന്ന വിവാദത്തിലേക്ക് പോകുമോ എന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ചെലവുകള്‍ സ്ഥാനാര്‍ത്ഥി പൂര്‍ണമായി വഹിക്കണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് നിര്‍ദേശിച്ചതായും വാര്‍ത്തകളുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ഭീഷണിയാകുമെന്ന ഭീതിയിലാണ് എം ബി ജോസഫിനെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ മോന്‍സ് ജോസഫ് തീരുമനിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: Kot­tayam seat for Ker­ala Con­gress; Com­pe­ti­tion to become a candidate
You may also like this video

Exit mobile version