സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിന്റെ പേരാൽമരത്തിന്റെ കൊമ്പ് പൊട്ടിണു. രാവിലെ 8.45 ഒടെയാണു സംഭവം. പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന്റെ പോർച്ചിനു കേടു പറ്റി. സിവിൽ സ്റ്റേഷൻ വളപ്പിലെ ടൂറിസ്റ്റ് ബംഗ്ലാവിന്റെ മുറ്റത്തുള്ള കൂറ്റൻ ആൽമരത്തിന്റെ കൊമ്പാണ് മുറിഞ്ഞുവീണത്. കാലത്ത് ആയതിനാൽ ഓഫീസുകളിൽ ആരും എത്തിയിരുന്നില്ല. അതിനാൽ അപകടം ഒഴിവായി. റവന്യൂ വകുപ്പിന്റെ റിക്കാർഡ് റൂമിന്റെ മുകളിലേക്ക് മരക്കൊമ്പ് പതിച്ചു. സി ഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി. ക്രെയിനിന്റെ സഹായത്തോടെ മരം മുറിച്ചു മാറ്റി.