ചക്കിട്ടപാറ കൊഴക്കോടൻ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ വർഷത്തെ സാംസ്കാരിക പുരസ്കാരത്തിന് പ്രശസ്ത കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തെരഞ്ഞടുത്തു. 10000 രൂപയും ശില്പി കനവ് സുരേഷ് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 11 ന് വൈകീട്ട് അഞ്ചു മണിക്ക് ചക്കിട്ടപാറയിൽ നടക്കുന്ന ചടങ്ങില്‍ ടി പി രാമകൃഷ്ണൻ എംഎൽഎ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമിതി ഭാരവാഹികളായ എ ജി രാജൻ, വി വി കുഞ്ഞിക്കണ്ണൻ, കുര്യൻ സി ജോൺ, വിനോദ് കോഴിക്കോട് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
കൊഴക്കോടൻ സാംസ്കാരിക പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്

