Site iconSite icon Janayugom Online

കോഴിക്കോട് എ ഐ തട്ടിപ്പ്: പ്രതിക്കായുള്ള അന്വേഷണം വ്യാപിപിച്ച് അന്വേഷണ സംഘം

കോഴിക്കോട് എ ഐ തട്ടിപ്പിൽ പ്രതി കൗശൽ ഷാക്കായ് അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. കോഴിക്കോട് സൈബർ പോലീസിന്റെ സംഘം അഹമ്മദാബാദ്, മുംബൈ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കൗശൽഷാ നാടുവിട്ട് അഞ്ചു വർഷമായിയെന്നാണ് ബന്ധുക്കളിൽ നിന്ന് പോലീസിന് ലഭിച്ച വിവരം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയുടെ പണം കവർന്ന കേസാണ് നിർണായക ഘട്ടത്തിലെത്തിയിരിക്കുന്നത്. പ്രതിയായ ഗുജറാത്ത് സ്വദേശി കൗശൽ ഷായ്ക്കായി അഹമ്മദാബാദ്, മുംബൈ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ഈ ഭാഗങ്ങളിൽ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. അഹമ്മദാബാദിൽ നിന്നു ഏകദേശം 200 കിലോമീറ്റർ അകലെയാണ് കൗശൽ ഷായുടെ വീട്.

എന്നാൽ ഇയാൾ നാട് വിട്ടിട്ട് അഞ്ച് വർഷമായെന്നാണ് ബന്ധുക്കളിൽ നിന്ന് പോലീസിന് ലഭിച്ച വിവരം. ഒപ്പം മകനെ കാണാതായത് സംബന്ധിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൗശൽഷായുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ ഇയാൾ ഇടയ്ക്ക് അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നതായി പോലീസിന് ക്രിത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Kozhikode AI Fraud: Inves­ti­ga­tion team expands search for accused

you may also like this video;

Exit mobile version