കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഫറോക്ക് പൊലീസ് നടത്തിയ റെയ്ഡിൽ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. 500ന്റെ 57 കള്ളനോട്ടുകളും പ്രിന്ററും ഭാഗികമായി അച്ചടിച്ച 30 എഫോര്‍ പേപ്പർ ഷീറ്റുകളുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബിരുദ വിദ്യാർഥികളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാമനാട്ടുകര വൈദ്യരങ്ങാടി മേത്തിൽ തൊടി ദിജിൻ(19), കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര അതുൽ കൃഷ്ണ(19), അരീക്കോട് തിരുത്തി പറമ്പിൽ അംജത്ഷാ (20), മുക്കം നെല്ലിക്കാപ്പറമ്പിൽ കെ. സാരംഗ്(20), അരീക്കോട് പേരാട്ടമ്മൽ അഫ്നാൻ (19) എന്നിവരാണ് അറസ്റ്റിലായത്. കള്ളനോട്ട് വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥനത്തിലാണ് പൊലീസ് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയത്.

