കളൻതോട് എസ് ബി ഐയുടെ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. പുലർച്ചെ 2.30ഓടെയാണ് സംഭവം. എടിഎം ഷട്ടർ തുറന്ന നിലയിൽ കണ്ട നൈറ്റ് പട്രോളിങ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. സംശയം തോന്നിയ പൊലീസ് സംഘം എ ടി എമ്മിന്റെ സമീപമെത്തി ഷട്ടറിൽ മുട്ടിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അതിശക്തമായി ഷട്ടറിൽ മുട്ടിയപ്പോൾ ലോക്ക് തുറന്ന് പ്രതി പുറത്തേക്ക് വന്നു. കഴിഞ്ഞ ഒമ്പത് മാസമായി കേരളത്തിൽ താമസിച്ചുവരികയാണ് പ്രതി. പ്രാഥമിക അന്വേഷണത്തിൽ എ ടി എമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് എടിഎം കവർച്ചാ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

