കോഴിക്കോട് തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം. ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദനം. തിങ്കളാഴ്ച രാത്രി 7.30നാണു സംഭവം.കല്പത്തൂർ സ്വദേശിയായ യുവാവിനാണ് ക്രൂര മര്‍ദനമേറ്റത്. ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാവ് മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് ബന്ധുക്കൾ.
കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം

