കോഴിക്കോട് അരയിടത്തുപാടത്ത് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് റൂട്ടിലോടുന്ന ബസാണ് മറിഞ്ഞത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വാഹനത്തിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു.
അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ബസ് കോഴിക്കോട് നിന്ന് മുക്കത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

