Site iconSite icon Janayugom Online

കോഴിക്കോട് ബസുകളുടെ മത്സരയോട്ടം: അപകടത്തില്‍ 20 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ഇരിങ്ങലിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ തമ്മിലിടിച്ച് അപകടം. ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിൽ നിർത്തുകയായിരുന്ന ബസിന് പിന്നിൽ പിറകെ വരികയായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്നു ബസുകൾ. ഇരു ബസുകളും മത്സര ഓട്ടം നടത്തിയാണ് ഓടിയിരുന്നത്. അപകടത്തിൽ വിദ്യാർത്ഥിയടക്കം 20ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version