Site iconSite icon Janayugom Online

ഉള്ളി ചാക്കുകൾക്കുള്ളിൽ സ്ഫോടക ശേഖരം; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും ലോറിയില്‍ നിന്ന് പിടിച്ചെടുത്തു

ചെമ്മാട് കോഴിക്കോട് റോഡിൽ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ഉള്ളി ചാക്കുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. പാറമടയിൽ സ്ഫോടകത്തിന് ഉപയോഗിക്കുന്നതാണന്ന് ബോംബ് സ്ക്വാഡ് വ്യക്തമാക്കി. 

നോണൽ അഥവാ ഷോട്ട് ട്യൂബ്, സൺ 90 ജെൽ, എക്സ്പ്ലോസിസ് സ്റ്റിക്ക് എന്നിവയാണ് പിടികൂടിയത്. നോണൽ 35 Box (10500) എക്സ്പ്ലോസിസ് സ്റ്റിക്ക് 448 Box 89600 ലോറി എടുക്കാൻ എത്തിയ പ്രതികൾ പൊലീസിനെ കണ്ട് ഓടി രക്ഷപെട്ടു.

Exit mobile version