Site iconSite icon Janayugom Online

കോഴിക്കോട് ചിപ്പിലിത്തോട് മലയിൽ തീപിടിത്തം

കോടഞ്ചേരി ചിപ്പിലിത്തോട് മലയിൽ വന്‍ തീപിടിത്തം. ഉച്ചക്ക് ഒന്നരയോടെയാണ് വനാതിർത്തിയോട് ചേർന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏറെ ഉയരത്തിലുള്ള മലമുകളിലേക്ക് ആളുകൾക്ക് എത്തിപ്പെടാൻ പ്രയാസമാണ്. ഫയർഫോഴ്സും പൊലീസും പ്രദേശത്ത് എത്തിയിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് തീപ്പിടിത്തമുണ്ടായ ഭാഗത്തേക്ക് കടക്കാൻ കഴിഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെയാണ് തീ നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നത്.

Eng­lish Summary;Kozhikode Chip­ilithod hill fire

You may also like this video

Exit mobile version