Site icon Janayugom Online

വെള്ളയിൽ പൊലീസ് സ്റ്റേഷന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് മതിയായ അംഗസംഖ്യ അനുവദിക്കണം

കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ പൊലീസ് സ്റ്റേഷന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് മതിയായ അംഗസംഖ്യ അനുവദിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റിയുടെ പ്രഥമ ജില്ലാ കമ്മറ്റി യോഗം സർക്കാറിനോടും പൊലീസ് ഡിപ്പാർട്ട്മെന്റിനോടും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. 2007 ൽ പ്രവർത്തനമാരംഭിച്ച സ്റ്റേഷൻ മതിയായ അംഗസംഖ്യ ഇല്ലാത്തതുമൂലം വലിയ പ്രയാസം നേരിടുകയാണെന്നും അസോസിയേഷൻ വിലയിരുത്തി. 2021- 2023 വർഷത്തേക്കുള്ള കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റായി പി ആര്‍ രഘീഷിനേയും (സിറ്റി കൺട്രോൾ റൂം), സെക്രട്ടറിയായി വി പി പവിത്രനേയും (സിറ്റി കൺട്രോൾ റൂം) തെരഞ്ഞെടുത്തു. വി ഷാജു (സിറ്റി ട്രാഫിക്ക്) ജില്ലാ ട്രഷറർ. വൈസ് പ്രസിഡന്റായി പി ടി സുനിൽ കുമാർ (ഡിഎച്ച്ക്യൂ), ജോയിന്റ് സെക്രട്ടറിയായി എ അൻജിത്ത് (നടക്കാവ് പൊലീസ് സ്റ്റേഷൻ) എന്നിവർ തെരഞ്ഞെടുത്തു. ജി എസ് ശ്രീജിഷ് (ജില്ലാ ക്രൈം ബ്രാഞ്ച്), പി ബൈജു (ഡിഎച്ച്ക്യു), ഇ രജീഷ് (മാവൂർ), പി വി സുനിൽകുമാർ (സിറ്റി ട്രാഫിക്ക് ), പി കെ റജീന (വനിത സ്റ്റേഷൻ), പി പി ഷനോജ് (സിറ്റി കൺട്രോൾ റൂം), കെ ടി നിറാസ് (കസബ), എസ് വി രാജേഷ് (ചെമ്മങ്ങാട്)എന്നിവരെ ജില്ലാ നിർവാഹക സമതി അംഗങ്ങളായും തെരഞ്ഞെടുത്തു. പൊലീസ് ക്ലബിൽ നടന്ന ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പിൽ മുഴുവൻ ഭാരവാഹികളും ഏകകണ്ഠേനയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.

Exit mobile version