Site iconSite icon Janayugom Online

കോഴിക്കോട് ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് വടകരയിൽ തുടക്കമായി

കോഴിക്കോട് ജില്ല വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് വടകര ഐപിഎം അക്കാദമിയിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 32 ടീമുകൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പ് വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ വി വിദ്യാസാഗറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് വി കെ പ്രേമൻ സ്വാഗതവും പ്രദോഷ് വി കെ നന്ദിയും പറഞ്ഞു.

ഐപിഎം അക്കാദമി ചെയർമാൻ കെ നരേന്ദ്രൻ മുഖ്യാതിഥിയായി. ചടങ്ങിൽ കെ വി ദാമോദരൻ, അച്ചുമാസ്റ്റർ, പ്രദീപൻ വട്ടോളി, പ്രേമൻ സായി, കോച്ച് കുഞ്ഞിരാമൻ വടകര, ഷൈജു വളയം, പ്രേംനാഥ് എന്നിവർ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിനെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെടുക്കും.

Exit mobile version