ഒറ്റപ്പാലത്തു നിന്ന് കാണാതായ നാല് സ്കൂള്‍ കുട്ടികളെ കോഴിക്കോട് കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ്‍കുട്ടികളെ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല.
കുട്ടികളെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ കയറിയതായും വാളയാറിലേക്കാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് വാളയാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ഇതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
English Summary; Kozhikode found four missing children from Ottapalam
You may also like this video