Site iconSite icon Janayugom Online

കോഴിക്കോട് കെ സ്വിഫ്റ്റ് ബസ് വീണ്ടും കുടുങ്ങി

swiftswift

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും കെ-സ്വിഫ്റ്റ് (K‑Awift) ബസ് കുടുങ്ങി. തൂണുകളിൽ ഉരഞ്ഞ് ബസിന്റെ വിൻഡോ ഗ്ലാസുകൾ പൊട്ടി. ഇന്നലെ രാവിലെയാണ് സംഭവം.

കോഴിക്കോട്- ബംഗളുരു റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് കുടുങ്ങി കിടന്നത്. വാഹനം പുറത്തെത്തിച്ച ശേഷം നടക്കാവിലെ കെഎസ്ആർടിസി റീജിയണൽ വർക്ക് ഷോപ്പിലേക്ക് മാറ്റി. ഇത് രണ്ടാം തവണയാണ് കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾക്കിടയിൽ കെ-സ്വിഫ്റ്റ് ബസ് കുടുങ്ങുന്നത്. ആദ്യം അഞ്ച് മണിക്കൂറോളമാണ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. ഒടുവിൽ തൂണുകളുടെ സുരക്ഷയ്ക്കു സ്ഥാപിച്ച ഇരുമ്പു വളയം യന്ത്രങ്ങൾ എത്തിച്ച് മുറിച്ചുമാറ്റി ബസ് പുറത്തെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: Kozhikode K Swift bus gets stuck again

You may like this video also

Exit mobile version