Site iconSite icon Janayugom Online

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യാത്രക്കാര്‍ മരിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ട് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കുണ്ടെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി ആനക്കാംപൊയിൽ ഓഡിനറി ബസാണ് പുഴയിലേക്ക് മറിഞ്ഞത്. തിരുവമ്പാടി കാളിയമ്പുഴ പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 

Exit mobile version