കോഴിക്കോട് ജില്ലയിലെ മുതുകാട് പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ റിപ്പോർട്ട് ചെയ്തു. ഇന്ന് വൈകിട്ട് 4.45 ഓടെയാണ് ഭൂമിക്കടിയിൽ നിന്ന് ശബ്ദത്തോടൊപ്പം നേരിയ ചലനവും ഉണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. എങ്കിലും, ഈ ചലനം സെക്കൻഡുകൾ മാത്രമാണ് നീണ്ടുനിന്നതെന്നും നാട്ടുകാർ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ മറ്റ് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കോഴിക്കോട് മുതുകാട് ഭൂചലനം; സെക്കൻഡുകൾ മാത്രമാണ് ചലനം അനുഭവപ്പെട്ടതെന്ന് നാട്ടുകാർ

