Site iconSite icon Janayugom Online

കോഴിക്കോട് ദേശീയപാതയുടെ മതിലിടിഞ്ഞു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതയുടെ മതിലിടിഞ്ഞ് വീണ് അപകടം. അപ്പ്രോച്ച് റോഡിന്റെ ഇന്റർലോക്ക് കോൺക്രീറ്റ് സ്ലാബ് ആണ് തകർന്നത്. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് സ്ഥാപിക്കുന്നതിനിടെ ആണ് അപകടം. സർവീസ് റോഡിൽ അപകടം നടന്ന സമയത്ത് വാഹനങ്ങളും ആളുകളും ഇല്ലാത്തത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. സുരക്ഷ ഉറപ്പാക്കാതെ നിർമാണം തുടരാൻ അനുവദിക്കില്ലെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. നിർമാണ കമ്പനിക്ക് എതിരെ പ്രതിഷേധവുമായി സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version