കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്ലാസ്മോഡിയം ഒവൈൽ മലേറിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് മലമ്പനി റിപ്പോർട്ട് ചെയ്യുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. കൊതുകുകളാണ് രോഗം പരത്തുക. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് അപൂർവയിനം മലമ്പനി കണ്ടെത്തിയത്. കുന്ദമംഗലം സ്വദേശിയായ യുവാവിനാണ് ഒവൈൽ മലേറിയ സ്ഥിരീകരിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. ജനറൽ മെഡിസിൻ വിഭാഗത്തിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. യുവാവ് നേരത്തെ ജോലി ആവശ്യത്തിനായി മുംബൈയിൽ പോയിരുന്നു. മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണ് പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും പൊതുവെയുള്ള ലക്ഷണങ്ങൾ.
English Summary:Kozhikode Ovile Malaria confirmed
You may also like this video