Site icon Janayugom Online

കോഴിക്കോട് റാഗിങ്; വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ത്തു

നാദാപുരത്ത് എംഇടി കോളജ് വിദ്യാര്‍ഥിക്ക് നേരെ ക്രൂര റാഗിങ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി നല്‍കി. വിദ്യാര്‍ഥിയെ 15 അംഗ സംഘമാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം 26നാണ് സംഭവം. കോളജിന്റെ ആന്റിറാഗിങ് സെല്‍ സംഭവം അന്വേഷിച്ച് വരികയാണ്. 

റാഗിങ്ങിനെതിരെ നാദാപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കോളജിലെ ആന്റിറാഗിങ് സെല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല. നാലുമാസത്തിനിടെ അഞ്ചുറാഗിങ്ങുകള്‍ കോളജില്‍ നടന്നതായി പറയുന്നു. വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. മറ്റ് റാഗിങ് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയിരിക്കുകയാണ്.

Eng­lish Summary:Kozhikode Rag­ging; The stu­den­t’s ear drum was broken
You may also like this video

Exit mobile version