Site iconSite icon Janayugom Online

പോർച്ചുഗലിലെ ബ്രാഗായിൽ കോഴിക്കോടന്‍ തിളക്കം: സാഹിത്യനഗരം പദവി ഏറ്റുവാങ്ങി

KKDKKD

യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക്കിൽ ഇനി കോഴിക്കോടും. പോർച്ചുഗലിലെ ബ്രാഗായിൽ നടന്ന ക്രിയേറ്റീവ് സിറ്റി നെറ്റ് വർക്ക് വാർഷിക സമ്മേളനത്തിൽ പുതുതായി അംഗത്വം ലഭിച്ച കോഴിക്കോട് ഉൾപ്പെടെയുള്ള സാഹിത്യനഗരങ്ങളെ സ്വാഗതം ചെയ്തു. സാഹിത്യനഗരം പദവി കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് ഏറ്റുവാങ്ങി.

ബ്രാഗ വാർഷിക സമ്മേളനത്തിന്റെ മൂന്നാം ദിവസം ക്രിയേറ്റീവ് നഗരങ്ങളുടെ മേയർമാർ പങ്കെടുത്തുകൊണ്ട് നടന്ന മേയേഴ്സ് ഫോറത്തിൽ ഡോ. ബീനാ ഫിലിപ്പ് ബ്രാഗാ മെനിഫെസ്റ്റോയിൽ ഒപ്പുവച്ചു. സാംസ്കാരിക നയങ്ങളും സുസ്ഥിര വികസനവും സംബന്ധിച്ച് 2022ൽ യുനെസ്കോ ലോക കോൺഫറൻസ് അംഗീകരിച്ച പ്രഖ്യാപനത്തിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ ക്രിയേറ്റീവ് നഗരങ്ങൾക്കായുള്ള ഒരു പ്രവർത്തന പദ്ധതിയാണ് ബ്രാഗ മാനിഫെസ്റ്റോ. 

1498 ൽ വാസ്കോഡഗാമ കോഴിക്കോടെത്തിയതിനെ തുടർന്ന് രൂപപ്പെട്ട കോഴിക്കോടും പോർച്ചുഗലും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് മേയർ സംസാരത്തിന് തുടക്കം കുറിച്ചത്. സ്വദേശീയവും വിദേശീയവുമായ വിവിധ സംസ്കാരങ്ങൾ ഇഴുകിച്ചേർന്ന നഗരത്തിന്റെ സവിശേഷ സാമൂഹ്യ പശ്ചാത്തലവും, അത്തരമൊരു ഭൂമികയിൽ രൂപപ്പെട്ട് വന്ന സാഹിത്യ സാംസ്കാരിക പാരമ്പര്യവും എങ്ങിനെയാണ് സാഹിത്യ നഗര പദവിക്ക് അനുയോജ്യമായ സാഹചര്യം കോഴിക്കോട് ഉരുത്തിരിഞ്ഞ് വന്നതെന്നും മേയർ വിശദീകരിച്ചു. 

കോഴിക്കോട് ജനിച്ചതും ജീവിച്ചതുമായ സാഹിത്യ രംഗത്തെ മൺമറഞ്ഞതും ജീവിച്ചിരിപ്പുള്ളവരുമായ പ്രതിഭകളേയും, വായനശാലകളുടെ വലിയ ശ്യംഖലയെയും, പ്രസാധക സ്ഥാപനങ്ങളെയും, മാധ്യമങ്ങളെയും ഡോ. ബീന ഫിലിപ്പ് പരാമർശിച്ചു. കോർപറേഷൻ സെക്രട്ടറി കെ യു ബിനിയും മേയറോടൊപ്പം പോർച്ചുഗലിൽ എത്തിയിരുന്നു.

Eng­lish Sum­ma­ry: Kozhikode shines in Bra­ga, Por­tu­gal: Lit­er­ary city status

You may also like this video

Exit mobile version