കോഴിക്കോട് തടമ്പാട്ട്താഴത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദിനെ മരിച്ചനിലയിൽ കണ്ടെത്തി. തലശ്ശേരി ബീച്ചിൽ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. തടമ്പാട്ട്താഴത്തെ വാടകവീട്ടിൽ ശ്രീജയ, പുഷ്പലളിത എന്നീ സഹോദരിമാരെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇവർക്കൊപ്പം താമസിച്ചിരുന്ന സഹോദരനായ പ്രമോദിനെ സംഭവത്തിന് ശേഷം കാണാതായിരുന്നു. ഇതോടെ പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

