Site iconSite icon Janayugom Online

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി, കോഴിക്കോട് പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂർ കാവിൽ വീട്ടിൽ ഫർഹത്തിന്റെ 35 ദിവസം പ്രായമായ മകൾ അൻസിയയാണ് മരിച്ചത്. മുലപ്പാൽ നൽകുമ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. തീക്കുനി സ്വദേശി അർഷാദാണ് പിതാവ്. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി.

eng­lish summary;Kozhikode tod­dler dies after breast milk gets stuck in throat
you may also like this video;

Exit mobile version