കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനെ അന്വേഷണ സംഘം അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകുക. യുവതിയെ പതിനാറുവയസുമുതൽ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.അതിനാൽ ഇയാൾക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
യുവതി തന്നെ വിവാഹം കഴിക്കണെമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ താൻ ഈ ബന്ധം വൈശാഖിന്റെ ഭാര്യയെ അറിയിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ ഒരുമിച്ച് മരിക്കാം എന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കയർ കൊണ്ട് രണ്ടുകുരുക്കുകള്‍ ഉണ്ടാക്കിയ വൈശാഖൻ യുവതിയുടെ കഴുത്തിൽ കയർ ഇടുകയും തൊട്ടുപിന്നാലെ യുവതി കയറി നിന്ന സ്റ്റൂള്‍ ചവിട്ടി മാറ്റുകയായിരുന്നു.

