Site iconSite icon Janayugom Online

മറ്റ് പാര്‍ട്ടികളിലുള്ളവരെ കോണ്‍ഗ്രസിലെത്തിക്കണമെന്ന നിര്‍ദ്ദേശവുമായി കെപിസിസി സര്‍ക്കുലര്‍

മറ്റ് പാര്‍ട്ടികളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരെ കോണ്‍ഗ്രസിലെത്തിക്കണമെന്ന് കെപിസിസിയുടെ മാര്‍ഗരേഖ. തദ്ദേശ സ്വയംഭണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി സംസ്ഥാനത്തെ 282 പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റുമാര്‍ക്ക് അയച്ച ഒന്‍പത് പേജുള്ള സര്‍ക്കുലറിലാണ് ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്തവരാണ് ഭൂരിപക്ഷം ഭാരവാഹികളും, ഇവരെല്ലാം ഗ്രൂപ്പ് അടിസ്ഥാനത്തിലും, സമുദായ നേതാക്കളുടെ ആവശ്യപ്രകാരം ഭാരവാഹിത്വം ലഭിച്ചവരാണ്. പലേടത്തും ജംബോ കമ്മിറ്റികളാണ് ഇപ്പൊഴും പ്രവര്‍ത്തിക്കുന്നത്.

പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ ഇതു സമ്മതിക്കത്തില്ലെന്ന നിലപാടിലുമാണ്. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബൂത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത് ചേരണമെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ മാര്‍ഗ രേഖയില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ ബ്ലോക്ക് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് അതിലെടുത്ത തീരുമാനം കെപിസിസിയെ അറിയിക്കണം. 

എന്നാല്‍ പലേടത്തും ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് ഗ്രൂപ്പു വ്യത്യാസമില്ലാതെ പറയുന്നു.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ സാമൂഹിക സന്തുലിതാവസ്ഥ പാലിക്കണമെന്നും നേതാക്കള്‍ക്ക് പോഷക സംഘടനകളുടെ അടക്കം ചുമതലകള്‍ വീതിച്ച് നല്‍കണമെന്നുമാണ് മാര്‍ഗരേഖയില്‍ പറയുന്നത്. പാര്‍ട്ടിക്ക് സ്വന്തം നിലയിലോ വാടകയ്‌ക്കോ ബ്ലോക്കിലെ പ്രധാന സ്ഥലത്ത് ഒരു ആസ്ഥാന മന്ദിരം ഉണ്ടായിരിക്കണമെന്നും കെപിസിസി ആവശ്യപ്പെടുന്നു. എന്നാല്‍ മണ്ഡലം തലത്തില്‍ കൃത്രിമായി യോഗങ്ങള്‍ ചേരാറില്ലെന്നും, മാര്‍ഗ്ഗ രേഖ അവിടെ കിടക്കുമെന്നും പ്രവര്‍ത്തകര്‍ തന്നെ അഭിപ്രായപ്പെടുകയാണ്.

കേബിള്‍ കണക്ഷനോട് കൂടിയ ടിവി ഓഫീസില്‍ ഉണ്ടായിരിക്കണം. പാര്‍ട്ടി മുഖപത്രം ഓഫീസില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം, ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയ കംപ്യൂട്ടര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് സ്വന്തമായി മെയില്‍ ഐഡി. അക്കൗണ്ട് രജിസ്റ്റര്‍ നിര്‍ബന്ധമായും സൂക്ഷിക്കണമെന്നുമാണ് നിര്‍ദേശങ്ങള്‍.കൃത്യമായി യോഗങ്ങള്‍ ചേരണം. ഡിജിറ്റല്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ഒരു ഭാരവാഹിക്ക് ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതല നല്‍കണം. സംഘടനാ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പില്‍ മറ്റ് കാര്യങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യരുത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് ഉണ്ടായിരിക്കണം. തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് കെപിസിസി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നല്‍കിയിട്ടുള്ളത്

Exit mobile version