Site iconSite icon Janayugom Online

കെപിസിസി പട്ടിക കയ്യടക്കിയത്‘പെട്ടിയെടുപ്പു‘കാര്‍

KPCCKPCC

കെപിസിസി അംഗങ്ങളുടെ പട്ടികയിൽ പെട്ടിയെടുപ്പുകാർക്ക് മാത്രമാണ് ഇത്തവണയും ഇടം കിട്ടിയതെന്ന ആരോപണം കോൺഗ്രസിൽ ശക്തമാകുന്നു. രാഹുൽഗാന്ധിയുടെ യാത്രക്കിടയിൽ പട്ടിക പുറത്തുവിട്ട് കെപിസിസി പ്രസിഡന്റിനെ അടക്കം തെരഞ്ഞെടുക്കാനാണ് ശ്രമം.
നിലവിൽ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, എ കെ ആന്റണി, കെ സി വേണുഗോപാൽ എന്നിവരുടെ ലിസ്റ്റിന് പുറമെ പ്രിയങ്കയുടെ ഭർത്താവ് വാദ്രയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ശ്രീനിവാസ് കൃഷ്ണന് എറണാകുളത്ത് നിന്നും ഇടം നൽകി. 95 വരെയുള്ള തലമുറയിൽ നിന്നാണ് അംഗങ്ങളെ തിരഞ്ഞെടുത്തതെന്നും യുവാക്കളെ അവഗണിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
കെപിസിസി ട്രഷറര്‍ക്കും ജനറൽ സെക്രട്ടറിമാർക്കും പട്ടികയിൽ ഇടം കിട്ടിയില്ല. തിരുവനന്തപുരത്ത് നിന്ന് പ്രതാപചന്ദ്രൻ, ജി എസ് ബാബു, സുബോധൻ, മര്യാപുരം ശ്രീകുമാർ എന്നിവരാണ് ഭാരവാഹികളായിരിക്കെ പട്ടികയിൽ നിന്ന് പുറത്തായത്. ചാനല്‍ചര്‍ച്ചക്കാരന്‍ ബിആർഎം ഷെഫീറിനും പട്ടികയിൽ ഇടം നേടാനായില്ല. ശശി തരൂരും അടൂർ പ്രകാശും എംപിമാർ എന്ന നിലയിൽ ഇടംപിടിച്ചതോടെ ജില്ലയിലെ രണ്ടുപേർക്ക് അവസരം നഷ്ടമായി.
പത്തനംതിട്ടയിലെ എംപിയായ ആന്റോ ആന്റണിയെ സ്വന്തം തട്ടകമായ കോട്ടയത്തെ പ്രാതിനിധ്യത്തിലാണ് ഉൾപ്പെടുത്തിയത്. പക്ഷേ ഈ മാനദണ്ഡം തരൂരിന്റെയും അടൂർ പ്രകാശിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. ഇതിനിടെ കെപിസിസി അധ്യക്ഷനായി കെ സുധാകരനെ തന്നെ തെരഞ്ഞെടുക്കാൻ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയുണ്ടായിട്ടുണ്ട്. കെപിസിസി ജനറൽ ബോഡി പട്ടിക ഔദ്യോഗികമായി ഇനിയും പുറത്തു വിട്ടിട്ടില്ല. പകരം, യോഗത്തിന് എത്തിച്ചേരണമെന്ന് ജനറൽ ബോഡി അംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: KPCC List: KPCC Trea­sur­er and Gen­er­al Sec­re­taries did not fig­ure in the list

You may also like this video

Exit mobile version