Site icon Janayugom Online

ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിയില്ല; തീരുമാനം കൂടിയാലോചനകൾക്ക് ശേഷം

ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി. കടുത്ത നടപടി ഇപ്പോൾ വേണ്ടെന്നും തീരുമാനം കൂടിയാലോചനകൾക്ക് ശേഷമാകാം എന്നുമാണ് കെപിസിസി യോഗത്തിന്റെ തീരുമാനം. വിദേശത്തുള്ള വി ഡി സതീശൻ മടങ്ങിവന്ന ശേഷമായിരിക്കും കൂടിയാലോചന. ഷൗക്കത്തിന്റെ ഖേദപ്രകടനം സ്വീകരിച്ച് നടപടികൾ അവസാനിപ്പിക്കാനാണ് കെപിസിസി നീക്കം. അതേസമയം കടുത്ത നടപടി വേണമെന്ന നിലപാടിലാണ് മലപ്പുറം ഡിസിസി.

അച്ചടക്ക സമിതി റിപ്പോർട്ടിലും കടുത്ത നടപടിക്ക് ശുപാർശ ഇല്ലെന്നാണ് വിവരം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാണ് തീരുമാനം.

Eng­lish Sum­ma­ry: KPCC no strict action against Aryadan Shaukat
You may also like this video

Exit mobile version