കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കി പരസ്പരധാരണയോടെ തിരഞ്ഞെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കോണ്‍ഗ്രസ്ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. കെ പി സി സി സംഘടനാ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. പാർട്ടി ആസ്ഥാനത്ത് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലൂടെ അധ്യക്ഷനെ തിരഞ്ഞെടുക്കാനാണ് നീക്കം.
രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്ന് വരികയാണ് .കെ പി സി സി അംഗങ്ങളാണ് 250 പേർക്കാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടാവുക. ഇവരുടെ പട്ടികയ്ക്ക് കഴിഞ്ഞ ദിവസം കെ പി സി സി അംഗീകാരം നല്‍കിയിരുന്നു. നേരത്തെ സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക യുവാക്കളുടേയും വനിതകളുടേയും വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്നും ചിന്തന്‍ ശിബിരത്തിലെ നിർദേശങ്ങളും കാട്ടി എ ഐ സി സി നേതൃത്വം തിരിച്ചയിച്ചിരുന്നു. എന്നാല്‍ പട്ടികയില്‍ യുവാക്കളെ ഒഴിവാക്കിയതായി പരക്കെ പരാതിനില്‍ക്കുന്നുണ്ട്
കെ പി സി സി അധ്യക്ഷന് പുറമെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളേയും ഭാരവാഹികളേയുമാണ് തിരഞ്ഞെടുക്കുന്നത്. ഇവരില്‍ നിന്ന് തന്നെയുള്ള എ ഐ സി സി അംഗങ്ങളേയും തിരഞ്ഞെടുക്കും. കേരളത്തിലെ ഇലക്ഷന്‍ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും വ്യാഴാച് തന്നെ നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.അധ്യക്ഷ സ്ഥാനത്ത് സമവയാത്തിലൂടെ കെ സുധാകരന്‍ തന്നെ തുടരട്ടേയെന്നാണ് നിലവിലെ ധാരണ.
കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മറ്റ് നേതാക്കളാരും തന്നെ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. പക്ഷെ ഗ്രൂപ്പുകളുടെ പിന്തുണ നേടിയെടുക്കണമെങ്കില്‍ കെ സുധാകരന് മറ്റ് പദവികളുടെ കാര്യത്തില്‍ ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ തിരക്കിട്ട ഗ്രൂപ്പ് സമവാക്യ ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പദവി നിലനിർത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കെ സുധാകരന്‍ മുന്നോട്ട് പോവുന്നത്. ഗ്രൂപ്പ് അതീത കോണ്‍ഗ്രസ് എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചാണ് കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതെങ്കിലും പിന്നീട് സുധാകര പക്ഷം തന്നെ പ്രത്യേക ഗ്രൂപ്പായി മാറിയെന്ന ആരോപണം കോണ്‍ഗ്രസില്‍ ശക്തമാണ്.
എ ഐ ഗ്രൂപ്പുകളുടെ പിന്തുണ കെ പി സി സി അധ്യക്ഷ സ്ഥാനം നിലനിർത്താന്‍ കെ സുധാകരന് ആവശ്യമാണ്. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചാല്‍ സുധാകരന് പദവിയില്‍ തുടരാന്‍ സാധിക്കും. തര്‍ക്കം ഇല്ലാതെ അദ്ധ്യക്ഷനെ കണ്ടെത്താന്‍ നേതാക്കള്‍ തമ്മില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്.
കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് ജി പരമേശ്വരയ്യയാണ് റിട്ടേണിംഗ് ഓഫീസര്‍. എഐസിസിസി സംഘടനാ ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് സുധാകരന്റ പ്രവർത്തനങ്ങളില്‍ അതൃപ്തിയുള്ളത്. രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തിലും ചില നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള മത്സരമുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പ്മായിട്ടാണ് നീങ്ങുന്നത്. വി ഡി സതീശനും കെ സിക്കൊപ്പമാണ്
English Summary: KPCC President Election; Central directive to avoid competition
You may also like this video: