കെപിസിസി നേതൃത്വമാറ്റത്തെ തുടര്‍ന്നുണ്ടായ എതിര്‍പ്പ് തല്‍ക്കാലം പരിഗണിക്കേണ്ടെന്നാണ് എഐസിസി തീരുമാനം. പുതിയ ഭാരവാഹികളെ നിയമിക്കാന്‍ കെപിസിസി നേതൃത്വത്തിന് അനുമതി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും, സെക്രട്ടറിമാരെയും തീരുമാനിക്കും. നിയമനത്തില്‍ ഗ്രൂപ്പുകളെയും പരിഗണിക്കാനാണ് ആലോചന.
ജനറല്‍ സെക്രട്ടറിമാരായി തങ്ങളുടെ നോമിനിമാരെ നിയമിക്കാന്‍ ഗ്രൂപ്പുനേതാക്കള്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളെയും അടിമുടി മാറ്റാനാണ് ശ്രമം നടക്കുന്നത്. നാല് ജില്ലകളില്‍ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും പുതിയ പ്രസിഡന്റുുമാര്‍വരും, കൂടുതല്‍ ചെറുപ്പക്കാരെ പരിഗണിക്കാനാണ് ആലോചന.
ഡിസിസി ഭാരവാഹികളെ അപ്പാടെ മാറ്റും. രണ്ടുമാസത്തിനുള്ളില്‍ തന്നെ പുനസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇതിനിടയില്‍ ഉണ്ടാകുന്ന എതിര്‍പ്പുകളെ എങ്ങനെ മറികടക്കും എന്നാണ് ഇപ്പോഴത്തെ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുങ്ങുമ്പോള്‍ പൂര്‍ണ്ണസജ്ജമായ പുതിയ ടീം എന്നുള്ളതാണ് കെപിസിസി ലക്ഷ്യമിടുന്നത്.
KPCC reorganisation; Current office bearers may be replaced, huge pressure from groups

