Site iconSite icon Janayugom Online

കെപിസിസി പുനസംഘടന: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേരെ പോട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളില്‍ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുനസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസിന് പ്രശ്‌നവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ അദ്ദേഹം പറഞ്ഞു. 

അതേസമയം, കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന് പ്രതിഷേധമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ല. കാസര്‍ഗോഡ് നിന്നുള്ള മേഖലാജാഥയുടെ ക്യാപ്റ്റനാണ് കെ. മുരളീധരന്‍. ഇന്നലെ വൈകുന്നേരത്തോടെ ഗുരുവായൂരിലേക്ക് പോയി. ജാഥാ ക്യാപ്റ്റന്‍ തന്നെ വിട്ടുനില്‍ക്കുന്നത് അസാധാരണമെന്നാണ് വിലയിരുത്തല്‍. മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നുള്ളതാണ് കെ മുരളീധരന്റെ വിശദീകരണം.

കോണ്‍ഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ ജാഥ ഔദ്യോഗികമായി ഇന്നലെ സമാപിച്ചു എന്നാണ് കെ മുരളീധരന്റെ വിശദീകരണം. ഇന്ന് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് യുഡിഎഫ് ആണ് ജാഥ നടത്തുന്നത്. എന്നാല്‍ മറ്റു മൂന്നു മേഖല ജാഥയുടെ ക്യാപ്റ്റന്മാരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരത്തോടെയാണ് മുരളീധരന്‍ ഗുരുവായൂരിലേക്ക് പോയത്. കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നേതാക്കളും ആരംഭിച്ചു.

Exit mobile version