Site iconSite icon Janayugom Online

കെപിഎസി ലളിത ആശുപത്രിയിൽ നിന്നും വിടുതൽ വാങ്ങി

കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി കെപിഎസി ലളിതയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നടിയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.പ്രമേഹം അടക്കം നിരവധി അസുഖങ്ങൾ നിലവിലുള്ളതുകൊണ്ട് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ നിന്ന് ലളിത പിൻ മാറി യതായാണ്‌ സൂചന .മരുന്നുകൾ കൊണ്ട് മുന്നോട്ട്‌ പോകാനുള്ള തീരുമാനം അറിയിച്ചതിനെ തുടർന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ് തതെന്ന് ആശുപത്രി അധിക്രതർ അറിയിച്ചു .നടിയുടെ ചികില്‍സാ ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. എന്നാല്‍, നടിയും കേരള സംഗീതനാടക അക്കാദമി ചെയര്‍പഴ്‌സനുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വിശദീകരിക്കുകയും ചെയ്‌തെങ്കിലും ഇക്കാര്യത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം ഇതിനെതിരെ ശ്കതമായി രംഗത്തുവന്നു .ഇക്കാര്യത്തിൽ സർക്കാരിനെ അനുകൂലിച്ച പി ടി തോമസ് എം എൽ എ ക്കെതിരെ കെ പി സി സി പ്രസിഡണ്ട് കെ സുധാ കരാ അനുകൂലികൾ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം നടത്തി.

Eng­lish Sum­ma­ry: KPSC Lalitha dis­charged from hospital

You may like this video also;

Exit mobile version