Site icon Janayugom Online

ഇപ്റ്റ വി ടി സ്മാരക പുരസ്കരം കെപിഎസ്‌സി ലീലക്ക് സമര്‍പ്പിച്ചു

leela

ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷന്റെ (ഇപ്റ്റ) ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടാമത് വിടി ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരം കെപിഎസ്‌സി ലീലക്ക്, സംസ്ഥാന വൈസ് പ്രസിഡന്റ് വിദ്യാധരന്‍ മാസ്റ്റര്‍ സമര്‍പ്പിച്ചു. ഒന്നര പതിറ്റാണ്ടിലേറെ കെപിഎസി നാടക വേദികളില്‍ നിറഞ്ഞു നിന്ന കലാകാരിയാണ് ലീല. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇക്കാലത്തും ജാതി, മത വര്‍ഗ്ഗീയതയുടെ ഉയര്‍ച്ച താഴ്ചകളെ പ്രതിരോധിക്കുന്നതിന് വി ടി ഭട്ടതിരിപ്പാടിന്റെ നാടകങ്ങള്‍ക്കും ഒ എന്‍ വി കുറുപ്പിന്റെ കവിതകള്‍ക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചത് നിരവധിയായ നടകങ്ങളും പാട്ടുകളുമാണ്. അതിന് വലിയ പ്രേരണ നല്‍കിയത് വി ടി യെയും ഒഎന്‍വിയെയും പോലുള്ള സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഇപ്റ്റ ജില്ലാ കമ്മിറ്റി ഗായക സംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് പി ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു ചന്ദ്രന്‍ വി ടി-ഒഎന്‍വി അനുസ്മരണ പ്രഭാഷണം നടത്തി. ഇപ്റ്റ സംസ്ഥാന സെക്രട്ടറിമാരായ വത്സന്‍ രാമന്‍കുളത്ത്, അനില്‍ മാരത്ത്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം സ്വര്‍ണ്ണലത, ഇപ്റ്റ സംസ്ഥാന കമ്മിറ്റി അംഗമായ നിമിഷ രാജു, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, ഇപ്റ്റ ജില്ലാ ട്രഷറര്‍ മധു കാട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ഇപ്റ്റ ജില്ലാ സെക്രട്ടറി വൈശാഖ് അന്തിക്കാട് സ്വാഗതം പറഞ്ഞു. 

Eng­lish Sum­ma­ry: KPSC pre­sent­ed the IPTA VT Memo­r­i­al Award to Leela

You may also like this video

Exit mobile version