Site iconSite icon Janayugom Online

കെആര്‍ഡിഎസ്എ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

mullakkaramullakkara

മൂന്ന് ദിവസമായി നടന്നുവന്ന കെആര്‍ഡിഎസ്എ സംസ്ഥാനസമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 10ന് ‘ഭൂപരിഷ്കരണം സൃഷ്ടിച്ച സാമൂഹ്യ വിപ്ലവം’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സി ആർ ജോസ്‌പ്രകാശ് വിഷയാവതരണം നടത്തും.

എംഎല്‍എമാരായ എം നൗഷാദ്, പി സി വിഷ്ണുനാഥ്, ജോയിന്റ് കൗണ്‍സില്‍ ട്രഷറര്‍ കെ പി ഗോപകുമാര്‍, ജി സജീബ് കുമാര്‍, യു സിന്ധു എന്നിവര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.30ന് പൂര്‍വസാരഥി സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു രാജന്റെ അ­ധ്യക്ഷതയില്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഇന്നലെ രാവിലെ പ്രതിനിധിസമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനസെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു.

ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഭരണനിര്‍വഹണ സംവിധാനങ്ങള്‍ ശാക്തീകരിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കെആര്‍ഡിഎസ്എ സംസ്ഥാനപ്രസിഡന്റ് പി ശ്രീകുമാര്‍ അധ്യക്ഷത വ­ഹിച്ചു. സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ എ ഗ്രേഷ്യസ് സ്വാഗതം പറഞ്ഞു. നെല്‍വയല്‍ ത­ണ്ണീര്‍തട, പട്ടയ നിയമഭേദഗതികള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സമഗ്ര നിയമഭേദഗതിക്ക് തയ്യാറായെങ്കിലും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതുമൂലം ഇതിന്റെ ഗുണഫലം പൊതുസമൂഹത്തിന് ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: KRDSA state con­fer­ence will con­clude today
You may also like this video

Exit mobile version