പാൽ നിലാവ് പെയ്യും രാവിൽ
നീ നടന്നു വന്നാൽ
വേണു നാദമായ് ഞാൻ
നിന്റെ ചുണ്ടിലൂറി നില്‍ക്കാം
താരകങ്ങളപ്പോൾ
താനെ മണ്ണിൽ വന്നിറങ്ങും
പാട്ടുപാടിയാടും
നിന്റെ സഖികളായ് മാറും
എൻ കരൾക്കാമ്പിൽ
സ്വപ്നക്കൂടുവച്ചുവളെ
നീ നടന്ന വഴിയിൽ
മുല്ല പൂത്തുലഞ്ഞുവല്ലോ
നീ തുഴഞ്ഞവഞ്ചി
എന്റെ കടവിൽ വന്നപ്പോൾ
പ്രണയമഴചൊരിയാൻ
വാനം ഇടിമുഴക്കിയല്ലോ
നാട്ടിലായാലും പെണ്ണേ
കാട്ടിലായാലും
രാമനൊപ്പമാണേ സീത
രാമനൊപ്പമാണേ
താരമായാലും പെണ്ണേ
ചാരമായാലും
രാമനൊപ്പമാണേ
സീത രാമനൊപ്പമാണേ
എത്ര ഗോപികമാർ
ചുറ്റും പാടിയാടിയിട്ടും
കൃഷ്ണഹൃദയത്തിൽ
പാവംരാധമാത്രമല്ലോ
വെറുതെയാണേലും നീ-
രമണനാക്കരുതേ
പാഴ്മുളം തണ്ടായെന്നേ
പുഴയിലെറിയരുതേ

