മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന സെക്രട്ടറിയും നാടക പ്രവർത്തകനുമായിരുന്ന കെ എസ് കോയ അനുസ്മരണവും പുരസ്കാര വിതരണവും നടന്നു. ടൗൺഹാളിൽ നടന്ന പരിപാടി കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു. ടി കെ വേണു അധ്യക്ഷത വഹിച്ചു. കെ എസ് കോയ എൻഡോവ്മെന്റ് അവാർഡ് വിജയൻ അരങ്ങാടത്തിന് സമ്മാനിച്ചു. കെ ആർ മോഹൻദാസ് അനുസ്മരണ പ്രഭാഷണം നത്തി.
ശശി കോട്ടിൽ രചന നിർവഹിച്ച ‘വിശ്വപൗരൻ’ പുസ്തകത്തിന്റെ പ്രകാശനം വിൽസൺ സാമുവലിന് നൽകി ഡോ. രതീഷ് കാളിയാടൻ നിർവഹിച്ചു. ഗിരീഷ് പി സി പാലം, ഷിബു മുത്താട്ട്, കെ ടി പ്രവീൺ, ജയപ്രകാശ് കാര്യാൽ, രാജൻ തിരുവോത്ത്, ശ്രീരേഖ ജി നായർ, സുധി കോഴിക്കോട്, ഗിരീഷ് കളത്തിൽ, പരാഗ് പന്തീരാങ്കാവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാമണ്ഡലം സത്യവ്രതൻ, അജിത നമ്പ്യാർ, പ്രദീപ് ഗോപാൽ, ടി കെ വേണു, ഗിരീഷ് ഇല്ലത്ത് താഴം, ഹരീന്ദ്രനാഥ് ഇയ്യാട്, ഷിയ ഏയ്ഞ്ചൽ, ഷെർലി പ്രമോദ്, സുശീല ഗോവിന്ദൻ കുട്ടി സംസാരിച്ചു. മഠത്തിൽ രാജീവൻ സ്വാഗതവും മുരളീധരൻ പറയഞ്ചേരി നന്ദിയും പറഞ്ഞു.