Site iconSite icon Janayugom Online

കെ എ​സ് ഇ ബി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചു; പ്ര​തി​ക​ൾ അറസ്റ്റിൽ

പ​ട​ന്ന​ക്കാ​ട് കെ എ​സ് ഇ ബി സെ​ക്ഷ​ൻ ഓ​ഫി​സ് ജീ​വ​ന​ക്കാ​രെ​യും നീ​ലേ​ശ്വ​രം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ക്ര​മി​ച്ച മൂ​ന്ന് പേരെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. അ​ന​ന്തം​പ​ള്ള​യി​ലെ ധ​നൂ​പ്(42), സു​മി​ത്ത്(40), ഷാ​ജി(35) എ​ന്നി​വ​രെ​യാ​ണ് നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൈ​ക്ക​ട​പ്പു​റം പ്രി​യ​ദ​ർ​ശി​നി ഹൗ​സി​ങ് കോ​ള​നി ജ​ങ്​​ഷ​നി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം നടന്നത്.

പ​ട​ന്ന​ക്കാ​ട് വൈ​ദ്യു​തി സെ​ക്ഷ​ൻ പ​രി​ധി​യി​ലെ കൊ​ട്ര​ച്ചാ​ൽ കോ​ള​നി ജ​ങ്​​ഷ​നി​ലു​ള്ള ലൈ​ൻ എ ബി​യി​ലു​ള്ള ജ​മ്പ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ സ​ബ് എ​ൻ​ജി​നീ​യ​ർ പി ​വി ശ​ശി, ഓ​വ​ർ​സി​യ​ർ കെ ​സി ശ്രീ​ജി​ത്, ലൈ​ൻ​മാ​ന്മാ​രാ​യ പി ​വി പ​വി​ത്ര​ൻ, അ​ശോ​ക​ൻ എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ത്തി​യ​താ​യി​രു​ന്നു. ജ​മ്പ​ർ കെ​ട്ടാ​ൻ ലൈ​ൻ​മാ​ൻ പ​വി​ത്ര​ൻ പോ​സ്റ്റി​ൽ ക​യ​റി പ​ണി തു​ട​ങ്ങു​ക​യും ചെ​യ്തു. ആ ​സ​മ​യ​ത്ത് കാ​റി​ൽ​നി​ന്നി​റ​ങ്ങി​യ നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘം വ​ള​രെ പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ക്കു​ക​യും ജോ​ലി ചെ​യ്യേ​ണ്ട എ​ന്നു​പ​റ​ഞ്ഞ് ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ​ബ് എ​ൻ​ജി​നീ​യ​ർ പി ​വി ശ​ശി​യെ അ​ടി​ച്ചി​ടു​ക​യും നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. 

സം​ഭ​വ​മ​റി​ഞ്ഞ് നീ​ലേ​ശ്വ​രം സ്ഥലത്തെത്തിയ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചു. ഒ​ടു​വി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെയാണ് മൂ​ന്നു​പേ​രെ​യും അറസ്റ്റ് ചെയ്തത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും വ​ധ​ശ്ര​മ​ത്തി​നു​മ​ട​ക്കം കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം റി​മാ​ൻ​ഡ് ചെയ്തു.

Exit mobile version