Site iconSite icon Janayugom Online

വൈദ്യുത വാഹന ചാർജിങ് രാത്രി 12 മണിക്ക് ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന് കെഎസ്ഇബി

E-vehicleE-vehicle

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന് തന്നെ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുത വാഹന ചാർജിങ് രാത്രി 12 മണിക്ക് ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന് കെ­എസ്ഇബി. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ച് വരുന്ന സാഹചര്യമാണ്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നത് മൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകും.

അതിനാല്‍ വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സമയം ക്രമീകരിക്കണം. വാഹനങ്ങളുടെ ബാറ്ററിയുടെ ദീർഘായുസിനും അതാണ് ഗുണകരം.
വൈകിട്ട് ആറ് മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തും മാറ്റിവയ്ക്കാവുന്ന പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് പുന:ക്രമീകരിച്ചും ഓട്ടോമാറ്റിക് പമ്പ്­സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനിൽക്കുമ്പോഴും ഉപഭോക്താക്കൾക്ക് തടസരഹിതമായി വൈദ്യുതിയെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ഇബി പ്രവർത്തിക്കുന്നത്.എന്നാൽ ഈ ലക്ഷ്യം പൂർണമായും കൈവരിക്കുന്നതിന് ഉപഭോക്താക്കളുടെ സഹകരണം അനിവാര്യമാണെന്നും കെഎസ്ഇബി അറിയിച്ചു. 

Eng­lish Sum­ma­ry: KSEB to arrange elec­tric vehi­cle charg­ing after 12 pm or dur­ing day time

You may also like this video

Exit mobile version