Site iconSite icon Janayugom Online

ഒരു ലക്ഷം കോടി രൂപ ബിസിനസ് നേട്ടവുമായി കെഎസ്എഫ്ഇ

ഒരു ലക്ഷം കോടി രൂപ ബിസിനസ് നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ മിസിലേനസ് നോണ്‍ ബാങ്കിങ് കമ്പനി എന്ന നേട്ടം കൈവരിച്ച് കെഎസ്എഫ്ഇ. നേട്ടത്തിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കെഎസ്എഫ്ഇ ചിട്ടിവരിക്കാര്‍ക്കുള്ള ഓണം സമൃദ്ധി ഗിഫ്റ്റ് കാര്‍ഡ് ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

നടനും കെഎസ്എഫ്ഇ ബ്രാന്‍ഡ് അംബാസിഡറുമായ സുരാജ് വെഞ്ഞാറമൂട് വിശിഷ്ടാതിഥിയായി പങ്കെടുക്കും. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ സ്വാഗതം പറയും. ആന്റണി രാജു എംഎല്‍എ, സംഘടനാ നേതാക്കളായ എസ് മുരളീകൃഷ്ണ പിള്ള, എസ് അരുണ്‍ ബോസ്, എസ് വിനോദ്, എസ് സുശീലന്‍ എന്നിവര്‍ സംസാരിക്കും. കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ ഡോ. എസ് കെ സനില്‍ നന്ദി പറയും. 

Exit mobile version