ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവർക്ക് മുടക്കു തീർക്കുന്നതിനും ഒറ്റത്തവണത്തീർപ്പാക്കലിനുമായി “ആശ്വാസ് 2024 ” എന്ന പേരിൽ പുതിയ കുടിശ്ശിക നിവാരണ പദ്ധതി നടപ്പിൽ വരുത്തി കെ എസ് എഫ് ഇ. 2024 ആഗസ്റ്റ് 1 ന് നിലവിൽ വരുന്ന ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ 2024 സെപ്തംബർ 30 വരെ ലഭ്യമാകും. റവന്യൂ റിക്കവറി ആയ കുടിശ്ശികക്കാർക്കും അങ്ങനെയാകാത്ത കുടിശ്ശികക്കാർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണെന്നും കെഎസ്എഫ്ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചിട്ടി കുടിശ്ശികക്കാർക്ക് പലിശയിൽ പരമാവധി 50% വരേയും വായ്പാ കുടിശ്ശികക്കാർക്ക് പിഴപ്പലിശയിൽ പരമാവധി 50% വരെയും നിബന്ധനകൾക്ക് വിധേയമായി ഈ പദ്ധതിപ്രകാരം ഇളവു ലഭിക്കും. പദ്ധതിക്കാലയളവിൽ ഗഡുക്കളായും കുടിശ്ശിക തീർക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിശദവിവരങ്ങൾ അറിയുന്നതിനായി റവന്യൂ റിക്കവറി ആയ കുടിശ്ശികക്കാർ ബന്ധപ്പെട്ട SDT ഓഫീസുകളേയും അല്ലാത്ത കുടിശ്ശികക്കാർ ബന്ധപ്പെട്ട കെ എസ് എഫ് ഇ ഓഫീസുകളേയും സമീപിക്കാം.
സംശയ നിവാരണത്തിനായി 9447798003, 9446006214 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.